സിംഫണി പാര്‍ക്കില്‍ കണ്ടെത്തിയ നിഗൂഢ ഏകശിലാപാളി കാണാന്‍ കാഴ്ച്ചക്കാരുടെ ഒഴുക്ക്‌

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സിംഫണി പാര്‍ക്കില്‍ കണ്ടെത്തിയ നിഗൂഢ ഏകശിലാപാളി കാണാന്‍ കാഴ്ച്ചക്കാരുടെ ഒഴുക്ക്‌ . വിചിത്രമായൊരു ഏകശിലാപാളി(മോണോലിത്‌ ) ഗുജറാത്തിലെ അഹമ്മദാബാദിലെ സിംഫണി പാര്‍ക്കിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. പാര്‍ക്കിലെ സുരക്ഷാ ജീവനക്കാരനാണ്‌ ശിലാപാളി ആദ്യമായി കണ്ടത്‌.

ഒട്ടേറെ രഹസ്യങ്ങള്‍ ഉളളിലൊതുക്കിയ ശിലാപാളിയെ നേരില്‍ കാണാന്‍ നിരവധി പേരാണ്‌ പാര്‍ക്കിലേക്കെത്തുന്നത്‌. എന്തായാലും ശിലാപാളി എങ്ങനെ പാര്‍ക്കിലെത്തി എന്നറിയാന്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണ്‌ പോലീസ്‌. നവംബര്‍ 12ന്‌ അമേരിക്കയിലെ യൂട്ടായിലാണ്‌ ആദ്യ ശിലാപാളി കണ്ടത്‌. പിന്നീടത്‌ നാലുപേര്‍ ചേര്‍ന്ന്‌ എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് കാലിഫോര്‍ണിയയിലെ പൈന്‍ മലമുകളിലും റൊമാനിയയിലെ നീംറ്റ്‌ പര്‍വത മേഖലയിലും ഏക ശില പ്രത്യക്ഷപ്പെട്ടു. ഇതുവരെ 30 നഗരങ്ങളിലാണ്‌ ശിലാപാളിയെ കണ്ടെത്തിയിരിക്കുന്നത്‌.

മൂന്നടി നീളമുളള ഏകശിലാപാളി കലാകാരന്‍മാരുടെ സൃഷ്ടിയോ അല്ലെങ്കില്‍ 1968ല്‍ പുറത്തിറങ്ങിയ സ്‌പേസ്‌ ഒഡീസി എന്ന ഹോളിവുഡ്‌ ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ്‌ അധികൃതരുടെ ഭാഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...