ഓസ്‌ട്രേലിയ: ടി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേൺ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ജയം. മത്സരത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടി-20 ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്ന മധ്യനിര താരം സൂര്യകുമാർ യാദവ് 52 റൺസ് നേടി. സൂര്യയുടെ ഇന്നിങ്‌സാണ് 6 വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട നിലയിൽ എത്താൻ ഇന്ത്യയെ സഹായിച്ചത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമ്മയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ബാറ്റിംഗിൽ പരാജയപ്പെട്ടു. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷണത്തിന് ഒരുങ്ങിയത്. അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന് പുറമെ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ട്യ, ദീപക് ഹൂഡ എന്നിവരും ഇന്നിങ്സിന് സംഭാവനകൾ നൽകി.