തിരുവനന്തപുരം : കേരളത്തിലേക്ക് കൂടുതല്‍ ഡോസ് വാക്സിന്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എം പി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡോസ് വാക്സിന്‍ ഇപ്പോഴും കേന്ദ്രം നല്‍കിയിട്ടില്ല. സംസ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് മതിയായ വാക്സിന്‍ എത്തിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനാണെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.
വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റി അയച്ച രാജ്യമെന്ന നിലക്ക് ഇവിടുത്തെ പൗരന്മാരുടെ പ്രതീക്ഷ നമുക്ക് ആവശ്യത്തിനുള്ള വാക്സിന്‍ ഇവിടെ ഉണ്ടെന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായം ഉറപ്പാക്കേണ്ട സമയമാണിതെന്ന് പ്രതാപന്‍ പറഞ്ഞു.