ആശുപത്രികള്‍ക്ക്​ പകരം യു.പി സര്‍ക്കാര്‍ ശ്​മശാനങ്ങളുടെ ശേഷിയാണ്​ വികസിപ്പിക്കുന്നതെന്ന്​ പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥ്​ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ആശുപത്രികള്‍ക്ക്​ പകരം യു.പി സര്‍ക്കാര്‍ ശ്​മശാനങ്ങളുടെ ശേഷിയാണ്​ വികസിപ്പിക്കുന്നതെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

യു.പിയില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്​ഥാനത്തെ കോണ്‍ഗ്രസ്​ നേതാക്കളുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്​ഥാനത്തെ ജനങ്ങള്‍ക്ക്​ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ്​ തയാറാണെന്നും അവര്‍ പറഞ്ഞു.

സംസ്​ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ സങ്കടപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്​. എല്ലാ വഴികളിലൂടെയും ജനങ്ങളെ ദുരന്തത്തില്‍നിന്ന്​ രക്ഷിക്കാന്‍ കോണ്‍ഗ്രസ്​ പിന്തുണക്കും. കൊറോണ വൈറസ്​ ബാധിതരായവര്‍ക്ക്​ മികച്ച ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കൊറോണ വൈറസ്​ മഹാമാരി പടര്‍ന്നുപിടിച്ചതു മുതല്‍ യു.പി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ന്​ ഇത്തരമൊരു അവസ്​ഥ കാണേണ്ടിവരില്ലായിരുന്നു. തുടക്കം മുതല്‍ മികച്ച ആരോഗ്യസംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറക്കാന്‍ കഴിയുമായിരുന്നു. കോവിഡിനെ നേരിടാന്‍ സര്‍ക്കാരിന്​ കൃത്യമായ പദ്ധതികളില്ലെന്നും യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍ കോവിഡ്​ പ്രതിരോധത്തില്‍ പരാജയപ്പെട്ടതായും കോണ്‍ഗ്രസ്​ നേതാക്കള്‍ പ്രതികരിച്ചു.

യു.പിയില്‍ 20,000ത്തില്‍ അധികം പേര്‍ക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. കഴിഞ്ഞദിവസം 20,510 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 67 മരണവും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...