കോഴിക്കോട് : സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ട് കച്ചവടക്കാര്‍ തെറ്റിദ്ധരിക്കരുതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍.
ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് . വ്യാപാര സ്ഥാപനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കണ്ടയിന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള പ്രദേശത്ത് ചെറിയ കച്ചവട സ്ഥാപനങ്ങള്‍ രാത്രി 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇതില്‍ വിഭിന്നമായി സര്‍ക്കാരോ, ജില്ലാഭരണകൂടമോ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളോ അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജവാര്‍ത്തകള്‍ക്ക് വ്യാപാരികള്‍ അധീനപ്പെടരുതെന്നും വ്യാജവാര്‍ത്തകള്‍ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കരുതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു.