എനിക്ക് പറ്റിയത് വലിയ അബദ്ധം, മാപ്പ് ചോദിക്കുന്നു ; ടി എസ് രാജുവിനോട് മാപ്പുപറഞ്ഞ് അജു വര്‍ഗീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടന്‍ ടി എസ് രാജു അന്തരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ന് രാവിലെ മുതലാണ് അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. നടന്‍ അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഇത് പങ്കുവച്ചിരുന്നു. ഒടുവില്‍ സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് സത്യവസ്ഥ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അതേസമയം ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി – അജു വര്‍ഗീസ് പറഞ്ഞു.

അതേസമയം സ്വന്തം മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ടി എസ് രാജു പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞ് വലഞ്ഞെന്നും രാജു പറയുന്നു. അയല്‍വാസികളൊക്കെ ഞാന്‍ മരിച്ചുകിടക്കുകയാണോ എന്നറിയാനായി വീട്ടിലെത്തി. പണ്ടും ഞാന്‍ മരിച്ചെന്ന് പറഞ്ഞ് ആളുകള്‍ റീത്തൊക്കെ വാങ്ങി വന്നിട്ടുണ്ട്. അനുശോചിക്കുന്നവരോട് പരിഭവമില്ല. നന്ദി മാത്രമേയുള്ളൂ. എന്തായാലും എന്നെ എല്ലാവരും ഓര്‍മിച്ചല്ലോയെന്നും രാജു പറയുന്നു. തനിക്ക് എണ്‍പതിന് അടുത്ത് വയസുണ്ടെങ്കിലും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും രാജു പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...