Monday, July 1, 2024 7:06 am

ടി. സുവര്‍ണ്ണകുമാരിക്കും റോബിന്‍ പള്ളുരുത്തിക്കും ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം ടി. സുവര്‍ണ്ണ കുമാരിക്കും ( സാമൂഹിക സേവനം) , റോബിന്‍ പള്ളുരുത്തി സാഹിത്യം ) ദേശിയ ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്‍ സമ്മാനിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ വന്നതിനുശേഷം സാമൂഹ്യ, സാംസ്ക്കാരിക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ടി. സുവര്‍ണ്ണ കുമാരി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നു. 2019ല്‍ ബഹുജന സാഹിത്യ അക്കാദമിയുടെ നാഷണല്‍ അവാര്‍ഡ് ആയ ശ്രീജഗ്ജീവന്‍ റാം അവാര്‍ഡും 2019 ല്‍ കേരള സാഹിത്യ അക്കാദമിയില്‍ വെച്ച്‌ ഭാഷാ ബുക്സിന്റെ വുമണ്‍ ഓഫ്ദി ഇയര്‍ അവാര്‍ഡും 2019ല്‍ തന്നെ കേരളകൗമുദിയുടെ സ്ത്രീ ശാക്തീകരണത്തിനുള്ള അവാര്‍ഡും ലഭിക്കുകയുണ്ടായി.

ബാല്യത്തില്‍ ഉണ്ടായിരുന എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമായിട്ട് പെണ്ണെഴുത്ത് എന്ന കവിത സമാഹാരത്തിന് ഉപാസനയുടെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ അവാര്‍ഡും സമശ്രീ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓര്‍മ്മ എന്ന കവിത സമാഹാരത്തിന് മാധവിക്കുട്ടി പുരസ്കാരവും 2023ല്‍ കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ മികച്ച എഴുത്തുകാര്‍ക്കുള്ള കഥാമിത്രം പുരസ്കാരവും ജനനി നാടക കലാകേന്ദ്രത്തിന്റെ കെ.പി.എ.സി ലളിത പ്രഥമ പുരസ്കാരമായ ഭാസ്കരന്‍സ്മാരക പുരസ്കാരവും ഭാരത് സേവക് സമാജിന്റെ നാഷണല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.’ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ’ ചെയര്‍പേഴ്സണായും പ്രവര്‍ത്തിക്കുന്നു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ്

1982 സെപ്റ്റബര്‍ 8 ല്‍ “അറബിക്കടലിന്റെ റാണി” എന്നറിയപ്പെടുന്ന കൊച്ചിയില്‍ വെളുത്തേടത്ത് വീട്ടില്‍ അഗസ്റ്റിന്‍ മകന്‍ ആന്റണിയുടേയും, മാളിയേക്കല്‍ വീട്ടില്‍ ജോര്‍ജിന്റെ മകള്‍ ഷേര്‍ളിയുടേയും മൂത്തമകനായി ജനനം. നിലവില്‍ ടിസിപിഎൽ  കൊച്ചിയിലെ (ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ്) സ്ഥിരം തൊഴിലാളിയായി ജോലിചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകളും കഥകളുമെഴുതുന്നു ചെറുകഥ, കവിത, നോവല്‍ വിഭാഗങ്ങളിലായി ഒമ്പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ചെറുകഥകള്‍ രചിച്ച്‌ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡിലും 60 മിനിറ്റില്‍ അറുപതിലധികം ചെറുകവിതകള്‍ പൂര്‍ത്തീകരിച്ച്‌ കലാം ബുക്ക് ഓഫ് വേര്‍ഡ് റിക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ സാഹിത്യകാരനുള്ള ഹോണററി പുരസ്ക്കാരവും കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ ബഹുമുഖ പ്രതിഭാ പുരസ്ക്കാരവും വൈ.സി.സി ട്രസ്റ്റിന്റെ യുവപ്രതിഭാ പുരസ്ക്കാരവും  സുഗതകുമാരി സാഹിത്യ വേദിയുടെ സംസ്ഥാന കവിതാ പുരസ്ക്കാരവും ” തീരങ്ങള്‍ കഥ പറയുമ്പോള്‍ ” എന്ന പ്രഥമ നോവലിന്‌ കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ സുവര്‍ണ്ണ തൂലിക പുരസ്ക്കാരവും (2022 ) കൂടാതെ ആനുകാലികങ്ങളായ വിവിധ സാഹിത്യ കൂട്ടായ്മകളിലെ കഥാ കവിതാ രചനാമത്സരങ്ങളില്‍ നിന്നും നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം റോബില്‍ പള്ളുരുത്തിയുടെ കഥയിലകള്‍ -1 എന്ന പുസ്തകത്തിന് ലഭിച്ചു. മാര്‍ച്ച്‌ 26 ന് ട്രസ്റ്റിന്റെ വാര്‍ഷികാസമ്മേളനത്തില്‍ പുരസ്‌കാരം സ്വീകരിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നേതാക്കളെ സ്വർണക്കടത്തുകാരായി ചിത്രീകരിച്ചു’ ; സി.പി.ഐയുടെ പരസ്യ പ്രസ്താവനയിൽ സി.പി.എമ്മിന് അതൃപ്തി

0
തിരുവനന്തപുരം: പാർട്ടിക്കെതിരായ സി.പി.ഐയുടെ പരസ്യപ്രസ്താവനയിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി. സി.പി.എം നേതാക്കളെ...

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം ; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ...

0
ന്യൂ ഡല്‍ഹി : രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു....

പരീക്ഷയിൽ ക്രമക്കേട് വർധിക്കുന്നു ; നീറ്റ് യു.ജി, ഒ.എം.ആറിനുപകരം ഓൺലൈൻ പരീക്ഷ പരിഗണനയിൽ

0
ഡൽഹി: ചോദ്യക്കടലാസ്‌ ചോർച്ച, ക്രമക്കേട്, ആൾമാറാട്ടം തുടങ്ങിയ വിവാദങ്ങൾക്കിടെ അടുത്തവർഷം മുതൽ...

ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ കാസർകോട്ടേക്ക് എളുപ്പത്തിൽ നീട്ടാം

0
കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ റെയിൽവേ പ്രഖ്യാപിച്ച പുതിയവണ്ടി...