പോലീസിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ടി. പി രാമകൃഷ്ണൻ ; ‘ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണൻ. വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പോലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സർക്കാർ മറ്റ് നിർദ്ദേശം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യക്കെതിരായ കേസിൽ സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതാണ്. സംഭവത്തിൽ അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാരിന്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പോലീസിന് നടപടികളുമായി മുന്നോട്ട് പോകാം. ദിവ്യ ഒളിവിൽ കഴിയുന്നതിന് പാർട്ടി സൗകര്യം ഒരുക്കിയിട്ടില്ല. ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ. മാധ്യമങ്ങൾ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. രമ്യ ഹരിദാസിനെതിരെ വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായം കോൺഗ്രസിലെ പലർക്കുമുണ്ടെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...