ധാക്ക : 50 വര്‍ഷം മുമ്പ് വിയന്നയില്‍ നടന്ന സംഭവത്തിന്റെ ടാബ്ലോ പുനരാവിഷ്‌ക്കരിച്ച് തെരുവിലൂടെ പുരുഷനെ നായയെപോലെ ചങ്ങലയില്‍ കെട്ടി നടത്തിയ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ജനങ്ങള്‍ നോക്കി നില്‍ക്കെ തിരക്കേറിയ തെരുവിലൂടെ അര്‍ധ നഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ കെട്ടി വലിച്ചത്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ധാക്ക സര്‍വകലാശാലയില്‍ ഫൈന്‍ ആര്‍ട്സ് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് .
മോഡേണ്‍ വേഷം ധരിച്ച പെണ്‍കുട്ടി പരിസരവാസികളെ ഒന്നും ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നതായാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടി ചങ്ങലയില്‍ കെട്ടികൊണ്ടു പോകുന്ന പുരുഷന്റെ പേര് തുതുല്‍ ചൗധരി എന്നാണ്. ഒരു നായ നടക്കുന്ന പോലെ കൈകളും കാലുകളും നിലത്ത് കുത്തി ഇഴഞ്ഞാണ് ഇയാള്‍ നീങ്ങുന്നത്.
അതേസമയം 1968 ല്‍ വിയന്നയില്‍ നടന്ന സമാനമായ ഒരു സംഭവത്തിന്റെ ആവര്‍ത്തനമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതാണെന്നാണ് ഇരുവരും പറയുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലൂടെയാണ് ഷെജൂട്ടി ചൗധരിയെ നായയെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. വിയന്നയില്‍ അമ്പതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് അക്കാലത്തെ ഫെമിനിസ്റ്റുകള്‍ അവതരിപ്പിച്ച ഒരു ദൃശ്യമാണ് തങ്ങള്‍ പുനരാവിഷ്‌കരിച്ചതെന്ന് ഇരുവരും പറയുന്നു.