കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കരുത്താർജിക്കവെ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന ടാബ്ലോ നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മമതയും കേന്ദ്രവും തമ്മിൽ ഇടഞ്ഞുനിൽക്കവെയാണ് പുതിയ നടപടി.
ജനുവരി 26ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോമാണ് കേന്ദ്രം നിരസിച്ചത്. ബംഗാൾ സർക്കാരിന്റെ ടാബ്ലോ പ്രൊപ്പോസൽ രണ്ട് ഘട്ട യോഗങ്ങളിൽ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാൽ അവസാനം ചേർന്ന യോഗത്തിൽ ബംഗാളിന്റെ ടാബ്ലോത്തിന് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.