തദ്ദേശ സ്വയംഭരണ ദിനാഘോഷം : ജില്ലാതല സെമിനാറും പുരസ്‌കാര വിതരണവും പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബല്‍വെന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 തദ്ദേശസ്വയംഭരണ ദിനമായി ആചരിക്കും. 19 ന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജനകീയ ആസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍.അജിത് കുമാറും, നവകേരളം കര്‍മ്മ പദ്ധതി എന്ന വിഷയത്തില്‍ ജില്ലാ റിസോഴ്സ് സെന്റര്‍ വൈസ് ചെയര്‍മാന്‍ എം.കെ വാസുവും സംയോജിത തദ്ദേശസ്വയംഭരണ സര്‍വീസ് എന്ന വിഷയത്തില്‍ കില ഹെല്‍പ്പ് ഡെസ്‌ക് കണ്‍സള്‍ട്ടന്റ് സി.പി സുനിലും വിഷയാവതരണം നടത്തും.

സെമിനാറുകള്‍ക്ക് ശേഷം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം, മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുളള പുരസ്‌കാരം എന്നിവ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ വിതരണം ചെയ്യും. സെമിനാറിലും പുരസ്‌കാര വിതരണ ചടങ്ങിലും പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി.സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് മോഹനന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍.ഹരി തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...