പത്തനംതിട്ട : എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌നെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഇ .യു പത്തനംതിട്ട ജില്ലാ കമ്മറ്റി കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സർവീസിൽ നിന്ന് വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കിയുള്ളപ്പോൾ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഓഫീസിലെ ജീവനക്കാർ നൽകിയ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന് എ.ഡി.എം നെ പരസ്യമായി അവഹേളിച്ച് ആത്മഹത്യയിലേക്ക് തള്ളി വിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന പ്രസിഡൻ് സിബി മുഹമ്മദ് പറഞ്ഞു.
സത്യസന്ധരായ ജീവനക്കാരെ പൊതുമദ്ധ്യത്തിൽ അപമാനിക്കുക്കയും അവരെ മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് നോക്കി നിൽക്കാൻ ആകില്ല. ജീവനക്കാർ ജോലി സ്ഥലങ്ങളിൽ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ പഠിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് മറ്റ് ജോലികൾ ചെയ്യാൻ പാടില്ലാ എന്നിരിക്കെ പരാതിക്കാരൻ എന്ന് പറയുന്ന ആൾക്ക് എങ്ങനെ പെട്രോൾ പമ്പ് തുടങ്ങാൻ സാധിച്ചു എന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവും പരാതിക്കാരനും പരിചയക്കാർ എന്ന നിലയിൽ വരുന്ന വാർത്തകളും കരുതിക്കൂട്ടിയുള്ള വ്യാജ പരാതി ആയിയെ ഇതിനെ കാണാനാകു. സർക്കാർ ജീവനക്കാർക്ക് എല്ലാം നൽകുന്നു എന്ന് പച്ചകള്ളം നിയമസഭയിൽ പോലും പറയുന്ന സർക്കാർ ജീവനക്കാരെ സാമ്പത്തികമായി തകർത്തതിനപ്പുറം തങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ തയാറാക്കാത്ത സത്യസന്തരായ ഉദ്യേഗസ്ഥരെ സ്വന്തം പാർട്ടിക്കാരെ ഉപയോഗിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ്.
റവന്യു വകുപ്പിൽ ഉൾപ്പെടെ പല വകുപ്പുകളിലും ഉദ്യോഗസ്ഥരുടെ അത്മഹത്യ ഒരു തുടർകഥ ആകുന്ന സാഹചര്യം ആണ് കേരളാ സിവിൽ സർവീസിൽ ഇപ്പോൾ ഉണ്ടാകുന്നത്. ഇ വിഷയത്തിയ സമഗ്രമായ ഒരു അന്വേഷണത്തിന് സർക്കാർ തയാറാക്കണം എന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലാ പ്രസിഡന്റ് ഹാഷിം എ ആർൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി അജി എ.എം, സംസ്ഥാന സെക്രട്ടറി പി ജെ താഹ, ജില്ലാ ട്രഷറർ റെജീന അൻസാരി, അഫ്സൽ വകയാർ, ജയകുമാർ എസ്, ഷണ്മുഖൻ.എ, രതീഷ് എ, ഷിനു എം.ബഷിർ എന്നിവർ പ്രസംഗിച്ചു.