പി.വി. അൻവറിനെ യു.ഡി.എഫ് മുന്നണിയിൽ എടുക്കുന്നത് ആപത്ത് കൈനീട്ടി വാങ്ങുന്നതിന് തുല്യം : ഇടതുചിന്തകൻ ഡോ. ആസാദ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും വിമർശിക്കുന്നു എന്നതിന്റെ പേരിൽ പി.വി. അൻവറിനെ യു.ഡി.എഫ് മുന്നണിയിൽ എടുക്കുന്നത് ആപത്ത് കൈനീട്ടി വാങ്ങുന്നതിന് തുല്യമാണെന്ന് ഇടതുചിന്തകൻ ഡോ. ആസാദ്. ആര്യാടൻ ഷൗക്കത്തിനെതിരായി രണ്ടു ദിവസമായി നടത്തുന്ന പ്രതികരണങ്ങൾ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും വലിയ പിന്തുണയായാണ് ഭവിച്ചതെന്നും അദ്ദേഹത്തിൽ ഇപ്പോഴും എൽ.ഡി.എഫ് താൽപര്യം പാലിക്കുന്ന സ്വതന്ത്രനാണ് ഉള്ളതെന്നും ആസാദ് അഭിപ്രായപ്പെട്ടു. പാർട്ടി ഏതായാലും അൻവർ അൻവറാണ്. സ്വതന്ത്രനായേ അയാൾക്ക് പെരുമാറാൻ കഴിയൂ. ആ സ്വാതന്ത്ര്യം, രാഷ്ട്രീയ അച്ചടക്കം പാലിക്കേണ്ട ജനാധിപത്യ പാർട്ടികൾക്കും മുന്നണികൾക്കും തീരെ ഉൾക്കൊള്ളാനാവുന്നതല്ല. അത് എൽ.ഡി.എഫിന് അറിയാമായിരുന്നു. ആ അകലം പാലിച്ചതിനാൽ ഒമ്പതു കൊല്ലം ഭരണപക്ഷ എം.എൽ.എ ആയിട്ടും അൻവറിന്റെ വാക്കും പ്രവൃത്തിയും എൽ.ഡി.എഫിന്റെ സംഘടനാ രൂപത്തിന് മാരകമായ പ്രഹരമായില്ല. ഇക്കാര്യം യു.ഡി.എഫിന് അറിയാതെ വരില്ല -ഡോ. ആസാദ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ഒരു കാര്യം മറക്കരുത് ; അല്ലെങ്കിൽ 500 രൂപ...

0
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ...

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...