കാബുൾ : എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്. എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണമെന്ന് താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.
പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍
RECENT NEWS
Advertisment