അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. മൂല്യച്യുതിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം. നിരോധനത്തിന് പിന്നാലെ സംഗീത ഉപകരണങ്ങള്‍ പിടിച്ചെടുത്ത് കത്തിച്ചു. 2021ല്‍ അഫ്ഗാനിസ്ഥാന്‍ ഭരണമേറ്റെടുത്തതിന് ശേഷം താലിബാന്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ ഒടുവിലത്തേതാണ് സംഗീത ഉപകരണങ്ങള്‍ക്കുളള നിരോധനം. പ്രഖ്യാപനത്തിന് പിന്നാലെ പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയില്‍ ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീത ഉപകരണങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സംഗീത ഉപരോധത്തിന് താലിബാന്‍ ഉന്നയിക്കുന്ന വാദം. ടിവി, റേഡിയോ, പൊതു ഇടങ്ങളിലെ സംഗീത പരിപാടികള്‍ എന്നിവ നേരത്തെ താലിബാന്‍ നിരോധിച്ചിരുന്നു. അധികാരമേറ്റതിന് ശേഷം കടുത്ത നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ താലിബാന്‍ അടിച്ചേല്‍പ്പിച്ചിരുന്നു. കണ്ണ് മാത്രം വെളിവാക്കുന്ന വസ്ത്രമേ ധരിക്കാവൂ, 72 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണമെങ്കില്‍ പുരുഷ ബന്ധു കൂടെ വേണം, സ്‌കൂള്‍, സര്‍വ്വകലാശാലകള്‍, ജിമ്മുകള്‍ പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്കുളള നിരോധനം എന്നിവ സ്ത്രീകള്‍ക്ക് മേല്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളാണ്. രാജ്യത്തുടനീളമുള്ള എല്ലാ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണുകളും താലിബാന്റെ ഉത്തരവനുസരിച്ച് അനിസ്ലാമികമായി കണക്കാക്കി അടച്ചുപൂട്ടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....