താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്. 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 2021 ആഗസ്റ്റ് 15ന് രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസത്തിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താലിബാന്‍ ഭരണത്തിന് മുന്‍പേ ഇസ്ലാമിക നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 25 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ക്കാണ് രാജ്യത്ത് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ എണ്ണത്തിന്റെ എണ്‍പത് ശതമാനമാണിത്. 2021ന് ശേഷം സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനെത്തുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കണക്കില്‍ പതിനൊന്ന് ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവണത രാജ്യത്ത് ബാലവേല, ബാലവിവാഹം എന്നിവയ്ക്ക് കാരണമാകുമെന്നും യുനെസ്‌കോ വ്യക്തമാക്കി. 2022ല്‍ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തിയ ആകെ വിദ്യാര്‍ഥികളുടെ എണ്ണം 57 ലക്ഷമാണ്. 2019ല്‍ ഇത് 68 ലക്ഷമായിരുന്നു. ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരെ നിയോഗിക്കുന്നത് വിലക്കിയതോടെ അധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടായി. നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ കുട്ടികളെ പഠനത്തിനയയ്ക്കാന്‍ കുടുംബങ്ങള്‍ക്കുണ്ടാകുന്ന താത്പര്യക്കുറവും പ്രാഥമിക വിദ്യാഭ്യാസം ഒഴിവാക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...