കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാന്‍ താലിബാന്റെ നീക്കം ; വിദഗ്ധസംഘം എത്തി

For full experience, Download our mobile application:
Get it on Google Play

കാബൂൾ : ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനസജ്ജമാക്കാനൊരുങ്ങി താലിബാൻ. ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനായി വ്യോമയാന വിദഗ്ധർ കാബൂളിൽ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ഖത്തറിൽ നിന്നുള്ള വിമാനം കാബൂളിൽ ലാൻഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഖത്തറിൽനിന്നുള്ള വിദഗ്ധ സംഘം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ താലിബാന്റെ അഭ്യർഥന പ്രകാരമാണ് ഖത്തറിൽ നിന്നുള്ള സംഘം അഫ്ഗാനിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലുകൾക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യപുനഃസ്ഥാപിക്കാനുമാണ് കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിക്കാൻ താലിബാൻ ശ്രമിക്കുന്നതെന്നാണ് സൂചന. അതേസമയം ഒഴിപ്പിക്കൽ നടപടികൾക്കിടെ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ വിമാനത്താവളത്തെ തകർത്തുവെന്ന് മുതിർന്ന താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...