ആശുപത്രി ശുചിമുറിയിൽ ​ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിൻ ജോണിനെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകിട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. ചികിത്സക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ക്ലോസറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചത്.

പ്രതി പെൺകുട്ടിയുടെ അകന്ന ബന്ധുവാണ്. മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവരികയായിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ക്ലോസറ്റിൽ ആറ്മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ശുചിമുറി ക്ലോസറ്റിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം ആദ്യം കണ്ടത് ശൂചീകരണ തൊഴിലാളികളാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് ബോദ്ധ്യപ്പെടുന്നത്. വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പോലീസ് തുടർചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

നവജാതശിശുവിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്. 17വയസ്സുകാരിക്കും അമ്മക്കും കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...