അഫ്​ഗാനിലെ സ്ത്രീകളോട് താലിബാൻ കാണിക്കുന്നത് അതിക്രൂരമായ അടിച്ചമർത്തലുകൾ ; യുഎൻ മനുഷ്യാവകാശ മേധാവി

For full experience, Download our mobile application:
Get it on Google Play

കാബൂൾ‌ : അഫ്​ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്നത് അതിക്രൂരമായ അടിച്ചമർത്തലുകളാണെന്ന് വ്യക്തമാക്കി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തി രണ്ടു വർഷത്തിലേറെയായി അഫ​ഗാനിസ്ഥാനിലെ മനുഷ്യാവകാശം തകർന്ന അവസ്ഥയിലാണ്. മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ ലോകരാജ്യങ്ങൾ സഹായിക്കണമെന്നും ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ സമിതിയുടെ യോ​ഗത്തിൽ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ ഉന്നത പഠനവും സെക്കണ്ടറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന ലോകത്തിലെ ആദ്യ രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്നും വോൾക്കർ ടർക്ക് പറഞ്ഞു. അഫ്​ഗാൻ പെൺകുട്ടികളേയും സ്ത്രീകളേയും ആറാം ക്ലാസിന് ശേഷമുളള വിദ്യാഭ്യാസം, തൊഴിലിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴിവാക്കി. ഹിജാബ് ധരിക്കാതെ വരുന്ന സ്ത്രീകളെ ചെക്ക് പോസ്റ്റുകളിൽ വരെ തടഞ്ഞുനിർത്തി മർദ്ദിച്ചതായും വോൾക്കർ ടർക്ക് പറഞ്ഞു.

കൂടാതെ മാർക്കറ്റുകളിലേക്ക് പോകുന്ന സ്ത്രീകളുടെ കൂടെ ഒരു പുരുഷൻ ഉണ്ടായിരിക്കണമെന്ന് അവർ‌ നിർ‌ബന്ധമാക്കിയിട്ടുണ്ടെന്നും ടർക്ക് ചൂണ്ടിക്കാട്ടി. നിയമം പഠിക്കുന്നതിൽ നിന്നും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ടെന്നും, പെൺകുട്ടികൾ‌ക്ക് നിയമത്തിൽ അറിവും നീതിയും നേടുന്നതിനുളള അവസരങ്ങൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ അഫ്​ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മറ്റ് രാജ്യങ്ങളോട് പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. 2021ൽ ആണ് അമേരിക്ക അഫ്​ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത്. 2021 ഓ​ഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. 1996 മുതൽ 2001 വരെയുള്ള അവരുടെ മുൻ ഭരണകാലത്തെ അപേക്ഷിച്ച് കൂടുതൽ മിതത്വപരമായ സമീപനമാണ് ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ക്രമേണ ശരീഅത്ത് നിയമത്തിന് അതീതമായി വിദ്യാഭ്യാസം, പൊതു ഇടങ്ങൾ, തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന നയമാണ് സ്വീകരിച്ചുപോന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...