ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കാശ്മീരിൽ പുരോഗമിക്കുന്നു ; അടുത്ത വർഷം പ്രവർത്തനമാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ജമ്മു കാശ്മീരിൽ പുരോഗമിക്കുന്നു. 1,315 മീറ്റർ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽ പാലം നിർമ്മിക്കുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ ഉയരമാണ് ചെനാബ് റെയിൽ പാലത്തിന് ഉള്ളത്. റെയിൽവേ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കാശ്മീരിലെ താഴ്‌വരയിൽ പ്രവേശിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

ഏകദേശം 10 വർഷങ്ങൾക്കു മുൻപാണ് റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. 2024 ജനുവരിയോടെ സന്ദർശകർക്ക് പാലം തുറന്നു നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചെനാബ് പാലത്തിന് പുറമേ, ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതി തുടങ്ങിയ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...