വരള്‍ച്ചയെ നേരിടാന്‍ എല്ലാ സംവിധാനവും ഒരുക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമ്പോള്‍ കോന്നിയില്‍ വരാന്‍ പോകുന്ന കൊടും വരള്‍ച്ചയെ നേരിടാന്‍ എല്ലാ സംവിധാനവും ഒരുക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. വരള്‍ച്ചയെ നേരിടാന്‍ കോന്നിയിലെ എല്ലാ ശുദ്ധജല പദ്ധതികളും പര്യാപതമാണെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നതിനാല്‍ പൈപ്പ് ലൈനുകള്‍ ഇളക്കി മാറ്റിയത് മൂലം പല സ്ഥലങ്ങളിലും കൂടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പാറയില്‍ കുടിവെള്ള വിതരണം തടസപ്പെടുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയില്‍ ആവശ്യപ്പെട്ടു. കോന്നി പൂങ്കാവ് റോഡിലെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇത് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പി ഡബ്ല്യു ഡി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പൂങ്കാവ് വള്ളിക്കോട് റോഡില്‍ ഇന്റര്‍ലോക് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ പറഞ്ഞു.

മാത്രമല്ല വള്ളിക്കോട് വി കോട്ടയം വകയാര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടച്ചാക്കല്‍ ആഞ്ഞിലികുന്ന് റോഡില്‍ പൈപ്പ് പൊട്ടി റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നും ആവശ്യമുയര്‍ന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ തേക്ക് മുറിക്കുന്നതിന് അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് തഹല്‍സീദാര്‍ കെ ശ്രീകുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...