ചിറയിന്‍കീഴ് എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് പിതാവ് ദിലീപ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിന്‍കീഴ് എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് പിതാവ് ദിലീപ്. രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ ശ്വാസതടസം ഉണ്ടെന്ന കാര്യം മകന്‍ ഡോക്ടറോട് പറഞ്ഞിരുന്നെന്നും മകന്‍ ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ ഡോക്ടര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ‘കുട്ടിക്ക് ശ്വാസതടസവും കാഴ്ചമങ്ങളും ഉണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നിട്ടും ആശുപത്രി ജീവനക്കാരും അധികൃതരും ഗൗരവത്തിലെടുത്തിരുന്നില്ല. രക്തപരിശോധനയില്‍ പാമ്പുകടിയേറ്റ ലക്ഷണങ്ങള്‍ കണ്ടില്ലെന്നാണ് ആശുപത്രി നല്‍കിയ വിശദീകരണം.

ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും പോകുന്ന വഴിയേ കൊച്ച് പോകുകയായിരുന്നു ദിലീപ് പറഞ്ഞു. ‘പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ, ശരിയായ അടച്ചുറപ്പില്ലാത്ത വീട്ടില്‍ നിലത്ത് കിടന്നുറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. കെട്ടുറപ്പും ഭദ്രതയുമുള്ള വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല’- പിതാവ് പറഞ്ഞു. പ്രദേശത്ത് സാധാരണയായി പാമ്പുകളെ കാണാറില്ലെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...