കോന്നി പോലീസിന് എതിരെ താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിർശനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പോലീസിന് എതിരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം.കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ,വിവിധ ജന പ്രതിനിധികൾ തുടങ്ങിയവർ ആണ് കോന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. കോന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരാതിക്കാരോടും പൊതു ജനങ്ങളോടും പരുഷമായി പെരുമാറുന്നു എന്നും ഇത് നിയന്ത്രിക്കുവാൻ പോലീസ് ഉന്നത അധികാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം എന്നും കോന്നി എം എൽ എ അഡ്വ കെ യു ജെനീഷ് കുമാർ പറഞ്ഞു.

പരാതികളുമായി സ്റ്റേഷനിൽ എത്തുന്നവരോടും ജനങ്ങളോടും പോലീസിന്റെ പെരുമാറ്റം മോശമാകുന്നു എന്നും ഈ വിഷയത്തിൽ പോലീസ് ഉന്നത അധികാരികൾ ഇടപെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജന പ്രതിനിധികളും അഭിപ്രായപ്പെട്ടു. കോന്നിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കള്ളന്മാരുടെ ശല്യം വർധിക്കുകയും കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിൽ മോഷണങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിൽ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ല.

ജാഗ്രതാ സമിതികൾ രൂപീകരിച്ച് മോഷ്ടാക്കളെ കുടുക്കുവാനുള്ള നടപടികൾ ഉണ്ടാകണമെന്നും ഈ പ്രദേശങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പാഠം ഫോറെസ്റ്റ് സ്റ്റേഷന്റെ അധീനതയിൽ വരുന്ന കുടപ്പാറ,മുറിഞ്ഞകൽ എന്നിവടങ്ങളിൽ ആണ് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ളത്.പ്രദേശത്ത് കൂട് സ്ഥാപിക്കണം എന്നും ആവശ്യമുയർന്നു.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ഉൾെപ്പടുന്ന കൊല്ലൻപടിയിൽ കഴിഞ്ഞ ദിവസമാണ് മൂടി ഇല്ലാത്ത ഓടയിൽ വീണ് വൃദ്ധന് ഗുരുതര പരുക്കേറ്റത്.ഈ ഭാഗത്ത് അടിയന്തിരമായി സ്ളാബുകൾ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണം എന്ന് മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല കുമാരി ചാങ്ങയിൽ ആവശ്യപ്പെട്ടു. മണ്ണാറകുളഞ്ഞിയിലെ വളവുകൾ അപകട ഭീഷണി ഉയർത്തുന്നു. ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ആർ ആർ ഡെപ്യൂട്ടി കലക്റ്റർ ജേക്കബ് ജോർജ്ജ്,എൽ ആർ തഹൽസീദാർ ബിനു രാജ്,വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...