വൈ എം സി എ യൂത്ത് അസംബ്ലി സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈ എം സി എയുടെ ജില്ലയിലെ യുവജന, വനിതാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നന്നുവക്കാട് വൈ എം സി എ ഹാളിൽ നടത്തിയ വൈ എം സി എ  യൂത്ത് അസംബ്ലി സമാപിച്ചു. അഖണ്ഡ ഭാരതത്തിനായി യുവജനങ്ങൾ എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. വൈ എം സി എ മുൻ ദേശീയ യൂത്ത് ഫോറം കൺവീനർ അഡ്വ മനോജ്‌ തെക്കേടത്തിന്റെ അധ്യക്ഷതയിൽ വൈ എം സി എ മുൻ ദേശീയ പ്രസിഡന്റ്‌ ഡോ ലെബി ഫിലിപ്പ് മാത്യു  ഉദ്ഘാടനം ചെയ്തു.

ദേശീയ ഐക്യത്തിന്റെ നവ ബോധധാരയൊരുക്കുന്ന ഭാരതത്തിന്റെ അഖണ്ഡതയ്ക്കുവേണ്ടി നിലകൊള്ളുന്ന നവ സമൂഹത്തെ വാർത്തെടുക്കുവാൻ വൈ എം സി എ പ്രസ്ഥാനം കർമ്മ പദ്ധതികൾ ആരംഭിക്കണമെന്ന് യൂത്ത് അസംബ്ലി  ഉദ്ഘാടനം ചെയ്തു കൊണ്ടു ഡോ ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. മലങ്കര കാത്തോലിക്ക സഭയുടെ മൈനർ സെമിനാരി റെക്ടർ മോൺസിഞ്ഞോർ വെരി റവ ജോസ് ചാമക്കാലായിൽ കോർ എപ്പസ്കോപ്പാ അനുഗ്രഹ സന്ദേശം നൽകി.
മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ ജോസഫ് നെല്ലാനിക്കൽ മുഖ്യ സന്ദേശം നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ജോ ഇലഞ്ഞിമൂട്ടിൽ  യുവജന സന്ദേശം നൽകി.

യൂത്ത് അസംബ്ലിയോടനുബന്ധിച്ചു യുവജനങ്ങളും ദേശീയ ഐക്യ പ്രവർത്തനങ്ങളും എന്ന വിഷയത്തെ അധികരിച്ചു നടന്ന പഠന സമ്മേളനത്തിൽ ടി എസ് തോമസ് അധ്യക്ഷതയിൽ അഡ്വ ബാബുജി കോശി പ്രഭാഷണം നടത്തി. ജോർജ് ഫിലിപ്പ് ആനി സജി, കെ വി തോമസ്,  മാത്യു എബ്രഹാം, ബിജുമോൻ സാമുവേൽ, പ്രീത് ജി ജോർജ്, എന്നിവർ പ്രവർത്തന രേഖ അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...