കടുവാ ഭീതി ഒഴിയാതെ താമരപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കോന്നി : കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും കടുവ പശുവിനെ കൊന്നുഭക്ഷിക്കുകയും ചെയ്ത കുളത്തുമൺ താമരപ്പള്ളി ഭാഗത്ത് പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ പല തവണ എത്തിയത് നാട്ടുകാരിൽ ഭീതി വർധിപ്പിക്കുന്നു. ദിവസങ്ങൾക്ക് മുൻപാണ് താമരപ്പള്ളി അഭിജിത് ഭവനിൽ അനിൽ കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ തിരയുന്നതിന് ഇടയിൽ കടുവയെ കാണുന്നത്. പടക്കം പൊട്ടിച്ചും ബഹളം വെച്ചും കടുവയെ ഓടിച്ച് വിടുകയായിരുന്നു. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. കൊന്നിട്ട പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ നിരവധി തവണ സ്ഥലത്ത് എത്തുകയും ഇത് ഭക്ഷിക്കുകയും ചെയ്തിട്ടും വനം വകുപ്പ് പ്രദേശത്ത് കടുവയെ കുടുക്കാൻ കെണി സ്ഥാപിക്കുന്ന നടപടികളിലേക്ക് നീങ്ങിയില്ല എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ആക്ഷേപം.

പശുവിന്റെ ജഡം പകുതിയിൽ കൂടുതൽ കടുവ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുളത്തുമൺ, കല്ലേലി, ചെളിക്കുഴി ഭാഗങ്ങൾ വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ ആയതിനാൽ ജനങ്ങൾ കൂടുതൽ ഭീതിയിലാണ് ഇപ്പോൾ. കടുവയെ കണ്ടുവെന്ന് പറയുന്ന പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്തിരിക്കുന്നത്. ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞാൽ മാത്രമേ കൂടുവെക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറയുന്നു. കടുവാ ഭീതി മൂലം ആളുകൾക്ക് പുറത്ത് ഇറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാരും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...