ചെന്നൈ: തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അവതരിപ്പിച്ച് അരുണ്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു.
അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത് അരുണ്‍ ആയിരുന്നു. മാസ്റ്റര്‍, ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു.