കൊവിഡ് : നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി ; രോഗബാധിതര്‍ 1.02 കോടി കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്‌ 20,021 പുതിയ രോഗികൾകൂടി. ആകെ രോഗികൾ 1.02 കോടി കടന്നു. 24 മണിക്കൂറിനിടെ 279 മരണംകൂടി. ആകെ മരണം 1.47 ലക്ഷം കടന്നു. 7.15 ലക്ഷം സാമ്പിൾ ‌പരിശോധിച്ചു‌. ആഗസ്‌തിന്‌ ശേഷമുള്ള കുറഞ്ഞ പരിശോധനാനിരക്കാണിത്‌. പഞ്ചാബ്‌, അസം, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ തിങ്കളാഴ്‌ച കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‍റെ ഡ്രൈ റൺ തുടങ്ങി. ചൊവ്വാഴ്‌ചയും തുടരും‌. രാജ്യം കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‌ ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ പരിശോധിക്കുന്ന പ്രക്രിയയാണ്‌ ഡ്രൈ റൺ.

നാല്‌ സംസ്ഥാനത്തെ രണ്ട്‌ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നൂറിലധികം വളന്റിയർമാർക്ക്‌ വീതം ഡമ്മി വാക്‌സിനുകൾ നൽകും.
വാക്‌സിൻ ശേഖരണം, ശീതീകരണസംവിധാനങ്ങൾ ഒരുക്കൽ, വാക്‌സിൻ വിതരണക്രമീകരണങ്ങൾ തുടങ്ങി യഥാർഥ പ്രതിരോധ യജ്ഞത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണ്ണിലും ഉണ്ടാകും. ഓരോ ഘട്ടങ്ങളും സൂക്ഷ്‌മമായി പരിശോധിച്ച്‌ പാളിച്ചകൾ കണ്ടെത്തും. ശരിക്കുള്ള പ്രതിരോധ യജ്ഞം തുടങ്ങുമ്പോൾ ഈ പാളിച്ചകൾ തിരുത്തും. കോവിഡ്‌ വാക്‌സിൻ വിതരണത്തിനായി വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്‌ഫോം കോ–-വിൻ മേൽനോട്ടത്തിലാണ്‌ ഡ്രൈ റൺ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...