തമിഴ്നാട് ബസുകൾ കേരളത്തിൽ ടോൾ നൽകണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തമിഴ്‌നാട് സർക്കാറിന്റെ ബസുകൾ കേരളത്തിൽ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് ഹൈക്കോടതി. ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവുള്ളതെന്ന ദേശീയപാത അധികൃതരുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. തിരുവനന്തപുരത്ത് ദേശീയപാത 47ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ തമിഴ്‌നാട് സർക്കാർ ബസുകളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ ‌തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ നാഗർകോവിൽ റീജനൽ മാനേജിങ് ഡയറക്ടർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. 2013-14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹരജിയിലാണ് വിധിയുണ്ടായത്.

രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ബസുകൾ കേരളത്തിലേക്ക് സർവിസ് നടത്തുന്നതെന്നും കെ.എസ്.ആർ.ടി.സിക്ക് ഇവിടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തമിഴ്‌നാട് സർക്കാറിന്റെ ബസുകൾക്കു ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവു അനുവദിച്ചിട്ടുള്ളതെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വ്യക്തമാക്കി. തുടർന്നാണ് തമിഴ്‌നാട് ബസുകൾ ടോൾ നൽകണമെന്ന് കോടതി വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...