മിശ്രവിവാഹങ്ങൾക്കും ജാതി, മതരഹിത വിവാഹങ്ങൾക്കും സംസ്ഥാനത്തെ മുഴുവൻ പാർട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന് തമിഴ്നാട് സിപിഎം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കുടുംബങ്ങൾ എതിരുനിൽക്കുന്ന മിശ്രവിവാഹങ്ങൾക്കും ജാതി, മതരഹിത വിവാഹങ്ങൾക്കും വേദിയും സംരക്ഷണവും നൽകുന്നതിന് സംസ്ഥാനത്തെ മുഴുവൻ പാർട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ വർധിച്ചുവരികയും എന്നാൽ മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ഷൺമുഖം പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ ‘എവിഡൻസ്’ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് പ്രഖ്യാപനം.

പട്ടികജാതി, വർഗവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമംകൊണ്ട് മാത്രം ദുരഭിമാനക്കൊലകൾ തടയാനാവില്ല. പട്ടിക വിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ഇടയിൽത്തന്നെ ജാതിവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും ഷൺമുഖം ചൂണ്ടിക്കാണിച്ചു. തിരുനെൽവേലി ജില്ലയിൽ മാത്രം വർഷത്തിൽ 240 ദുരഭിമാനക്കൊല നടക്കുന്നു. ഇത്തരം കൊലപാതകങ്ങൾക്കെതിരെ ജനവികാരം ഉയരുന്നുവെന്നത് ശരിയാണ്. അതേസമയം, കൊലയാളികളെ മഹത്വൽക്കരിക്കുന്ന പ്രവണതയും വർധിച്ചുവരുന്നതായി ഷൺമുഖം പറഞ്ഞു. ജാതിമാറി കല്യാണം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകൾ തടയുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന ആവശ്യവും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു.

നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതിനുള്ള നിയമനിർമ്മാണം നടത്തണമെന്നാണ് ഷൺമുഖം ആവശ്യപ്പെട്ടത്. മിശ്രവിവാഹത്തിന് സഹായം നൽകിയതിന്റെ പേരിൽ കഴിഞ്ഞവർഷം ജൂണിൽ തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘമാളുകൾ തല്ലിതകർത്തിരുന്നു. ദളിത് യുവാവിന്റെയും പ്രദേശത്തെ പ്രബല ജാതിയിൽപ്പെട്ട യുവതിയുടെയും വിവാഹത്തിന് വീട്ടുകാർ എതിരുനിന്നപ്പോൾ പ്രണയിതാക്കൾ സിപിഎം സഹായം തേടിയിരുന്നു. പാർട്ടി സംവിധാനമായ അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ടിന്റെ പ്രവർത്തകരാണ് വിവാഹം നടത്തിക്കൊടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...