തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വോട്ടെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടിൽ വൻ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ ആവേശഭരിതമാകുന്നു. നാഗർകോവിലിൽ വമ്പൻ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി എൻ ഡി എ ക്യാമ്പിന് വലിയ ആവേശം പകർന്നു. നാഗർകോവിൽ നഗരത്തിൽ ഒരു കിലോമീറ്ററോളം നീണ്ട റോഡ് ഷോയിൽ എൻ ഡി എ നേതാക്കൾക്കും സ്ഥാനാർഥികൾക്കും ഒപ്പം അണിനിരന്ന പ്രധാനമന്ത്രിയെ ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശത്തോടെ വരവേറ്റത്. യാത്രയ്ക്കിടയിൽ അംബേദ്കർ, എം ജി ആർ എന്നിവരുടെ പ്രതിമകളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. ‘വികസിത് തമിഴ്‌നാട്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തമിഴ് ജനതയുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

മറുവശത്ത് തുടർഭരണം ലക്ഷ്യമിടുന്ന സ്റ്റാലിൻ, കേന്ദ്രത്തിന്‍റെ മണ്ഡല പുനർനിർണയനീക്കം ആയുധമാക്കിയുള്ള പ്രചാരണത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് കടന്നാക്രമിച്ചുകൊണ്ടാണ് സ്റ്റാലിന്‍റെ പ്രചരണം. മണ്ഡല പുനർനിർണയനീക്കത്തിൽ തമിഴ്നാട്ടിൽ വ്യാഴാഴ്ച കരിങ്കൊടി പ്രതിഷേധത്തിനും സ്റ്റാലിൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. പൊതുഇടങ്ങളിലും കരിങ്കൊടിയുമായി പ്രതിഷേധിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...