തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി ; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍. 7599 പേരാണ് പത്രിക നല്‍കിയത്. ഇതില്‍ 305 പേര്‍ പിന്‍വലിച്ചു. 2460 പത്രികകള്‍ തള്ളി. എല്ലാ മുന്നണികളും സജീവമായി പ്രചാരണരംഗത്തുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരുവണ്ണാമലയിലും മറമലൈ നഗറിലും പ്രചാരണം നടത്തി. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയുടെ പര്യടനം. ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് 11ന് കടലൂര്‍, വിഴിപ്പുരം എന്നിവിടങ്ങളിലും 12ന് കന്യാകുമാരിയിലും പര്യടനം നടത്താന്‍ പോലിസ് അനുമതി നല്‍കി. അന്‍പതിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് പത്രിക പുറത്തിറക്കിയത്. റേഷന്‍കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപനല്‍കുമെന്നാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

സംസ്ഥാനത്തെ റോഡുകള്‍ കുഴികള്‍ ഇല്ലാത്തവയാക്കും, പേവിഷബാധ നിര്‍മാര്‍ജനത്തിന് 100 ശതമാനം നായ്ക്കളെയും വാക്‌സിനേറ്റ് ചെയ്യും, വണ്‍ ഡയല്‍ ഫോര്‍ ഓള്‍ എമര്‍ജന്‍സീസ് പദ്ധതി, 10,000 വിമന്‍ കമാന്‍ഡോകളെ നിയമിക്കും, 300 ദിനങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി, ആഗോള ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായി തമിഴ്നാടിനെ മാറ്റും – എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...