വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിം​ഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനൽച്ചൂട് അവഗണിച്ച് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്താൻ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, “നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം” എന്നും ആഹ്വാനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...