മൂന്നാമത്തെ പ്രസവത്തിന് നൽകുന്ന അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് നൽകുന്ന അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. ആദ്യ രണ്ട് പ്രസവത്തിന് നൽകുന്ന 365 ദിവസം അവധി തന്നെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നാമതും ഗർഭം ധരിക്കുന്നവരോട് വിവേചനം പാടില്ല. സർക്കാർ ഉത്തരവിന് നീതീകരണമില്ലെന്നും ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയെന്നും കോടതി നിരീക്ഷിച്ചു. പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം സ്ത്രീയുടെ അവകാശമാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിഴുപ്പുറം ജില്ല കോടതി ജീവനക്കാരി ഷായി നിഷ നൽകിയ ഹർജിയിലാണ് ഉത്തരവ്.

നിഷയ്ക്ക് 365 ദിവസം അവധി നൽകാനും കോടതി ഉത്തരവിട്ടു. മൂന്നാമത്തെ ഗർഭധാരണത്തിനുള്ള പ്രസവാവധി 12 ആഴ്ചയായി പരിമിതപ്പെടുത്തിക്കൊണ്ട് 2026 മാർച്ച് 13ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് “തീർച്ചയായും ന്യായീകരണമില്ല” എന്ന് ജസ്റ്റിസുമാരായ ആർ. സുരേഷ് കുമാറും എൻ. സെന്തിൽ കുമാറും അടങ്ങുന്ന രണ്ടാം ഡിവിഷൻ ബെഞ്ച് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടില്‍ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം...

പാർക്കിങ് യാർഡിൽ വൻ തീപിടിത്തം ; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

0
ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം...

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...