വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ പരിശീലനം കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നസിയ അധ്യക്ഷത വഹിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലന പരിപാടിയില്‍ 578 പേര്‍ പങ്കെടുത്തു. സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനറായ എം.എസ് വിജുകുമാര്‍, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ റ്റി ബിനോയ്, രജീഷ് ആര്‍ നാഥ്, ഷിബു തോമസ്, അജിത് ശ്രീനിവാസന്‍, സി പി രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കളക്ടറേറ്റ് ഗവി, ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നാല് ബാച്ചുകളായാണ് പരിശീലനം.

മെയ് രണ്ടിന് രണ്ടാംഘട്ട പരിശീലനം കളക്ടറേറ്റില്‍ സംഘടിപ്പിക്കും. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...

പ്രതിശ്രുത വധൂവരന്മാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവം ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

0
ഉദുമ : വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കിയ...

കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ....

0
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പങ്കില്ലെന്ന് പോലീസ്

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ‘മെറ്റ’ നീക്കിയതിൽ വിവാദം....