വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല : പത്തനംതിട്ട ജില്ല പോലിസ് മേധാവി ആര്‍ ആനന്ദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് ജില്ല പോലിസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഇവയ്ക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കും. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മലയാലപ്പുഴ മുസലിയാര്‍ കോളജിന്റെ സമീപ പ്രദേശങ്ങളായ മൈലാടുംപാറ, മൂലമുറിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മുസലിയാര്‍ എംബിഎ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം.

അടൂര്‍, ആറന്മുള നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് സമീപം മറ്റ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മുന്‍വശം 100 മീറ്റര്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. റാന്നി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തുന്ന വാഹനങ്ങള്‍ കോഴഞ്ചേരി മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...

ഓപ്പറേഷന്‍ തൂഫാന്‍ ; ഐജി ആര്‍. നിശാന്തിനിക്ക് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല

0
തിരുവനന്തപുരം : ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി...