ഗ്രേറ്റ് നിക്കോബാർ പദ്ധതി : അദാനിക്കായി മോദി കുടപിടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ആൻഡമാൻ നിക്കോബാർ : കേന്ദ്രസർക്കാരിന്റെ ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. അദാനി ഗ്രൂപ്പിനെ സഹായിക്കാനായി പരിസ്ഥിതിയെയും ആദിവാസി സമൂഹങ്ങളെയും ബലികൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ച ശേഷം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് കടുത്ത വിമർശനം ഉന്നയിക്കുന്നത്. പദ്ധതിയും പരിസ്ഥിതി ആഘാതവും ഏകദേശം 81,000 കോടി രൂപ ചെലവ് വരുന്ന ബൃഹത്തായ പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ കേന്ദ്രം വിഭാവനം ചെയ്യുന്നത്. ഇതിൽ ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ, പവർ പ്ലാന്റ്, ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്നു. സമുദ്ര വ്യാപാരവും കണക്റ്റിവിറ്റിയും സുരക്ഷയും വർദ്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പദ്ധതിയാണിതെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

പദ്ധതിക്കായി ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ വെട്ടിമാറ്റപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കുന്ന മരങ്ങളാണ് ഇവിടെയുള്ളതെന്നും ഒരു വ്യവസായിയുടെ മോഹങ്ങൾ സഫലീകരിക്കാനായി രാജ്യത്തിന്റെ വിലപ്പെട്ട പാരിസ്ഥിതിക സമ്പത്ത് നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇത് ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയും പ്രകൃതിവിഭവങ്ങളുടെ കൊള്ളയുമാണെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...