വോട്ടെണ്ണല്‍ ക്രമീകരണം : ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കം ജില്ല കളക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിന് രാവിലെ 5:30 ന് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കാന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നും ഉപവരണാധികാരികള്‍ കളക്ടറേറ്റില്‍ എത്തണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഒബ്‌സര്‍വര്‍, സ്ഥാനാര്‍ഥികള്‍/സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ ഏഴിന് സ്ട്രോങ് റൂം തുറക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം മീഡിയ സെന്റര്‍ ക്രമീകരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും (സംസ്ഥാന ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും അനുമതി ലഭിച്ചവര്‍ ഒഴികെ) മൊബൈല്‍ ഫോണുകള്‍ കൗണ്ടറില്‍ ടോക്കണ്‍ മുഖേനെ സൂക്ഷിക്കാം.

വോട്ടെണ്ണലിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറും എസ്എല്‍എംടിമാരും വ്യക്തമായ നിര്‍ദേശം നല്‍കും. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എന്‍കോര്‍/ഇറ്റിപിബിഎംസ് എന്നിവയ്ക്ക് ആവശ്യമായ ഒിടിപി ലഭിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസര്‍ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ പ്രത്യേകം വാങ്ങി ഡയസില്‍ സൂക്ഷിക്കണം. സ്ട്രോങ് റൂമില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മെഷിനുകള്‍ കൊണ്ടുവരുന്ന വഴിയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴികെ മറ്റാര്‍ക്കും പ്രവേശനമില്ല. ഓരോ ടേബിളുകളില്‍ നിന്നും മെഷീന്‍/പോസ്റ്റല്‍ വോട്ട് എന്നിവ എണ്ണിയതിന്റെ സ്ലിപ്പ് ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റ്മാരില്‍ നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം കൗണ്ടര്‍ സൂപ്പര്‍വൈസറും അസിസ്റ്റന്റും ഒപ്പ് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ എത്തിക്കണം. റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിട്ട് എന്‍കോര്‍/ടാബുലേഷന്‍ ടീമിന് കൈമാറണം. ഓരോ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ എന്‍കോര്‍ ആംപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലേക്ക് ആവശ്യമുള്ള ജീവനക്കാര്‍ക്ക് മാത്രമാകും പ്രവേശനം. റിട്ടേണിംഗ് ഓഫീസറുടെ ഡയസില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഴുവന്‍ സമയവും ഉണ്ടാകും. കൗണ്ടിംഗ് ഹാളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനവും വീഡിയോഗ്രാഫി ചെയ്യും. ടാബുലേഷന്‍ ടേബിളിലെ പ്രവര്‍ത്തനത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.
ഒരു പ്രാവശ്യം എണ്ണി കഴിഞ്ഞ് പോസ്റ്റല്‍ ബാലറ്റുകളില്‍ ആക്ഷേപം ഉന്നയിച്ചാല്‍ സംശയകരമായി മാറ്റി വച്ചിരിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേ പരിശോധിക്കുകയുള്ളൂ. ഫലപ്രഖ്യാപനത്തിനുശേഷം മെഷീനുകള്‍ ജില്ല കളക്ടറേറ്റിന് സമീപമുള്ള ഇലക്ഷന്‍ വെയര്‍ഹൗസില്‍ എത്തിക്കുമ്പോള്‍ ഡിഫെക്ടീവ് മെഷീന്‍, ഉപയോഗിക്കാത്ത മെഷീന്‍, ഉപയോഗിച്ച മെഷീന്‍ എന്ന ക്രമത്തില്‍ പട്ടിക തയ്യറാക്കി തിരിക്കെ ഏല്‍പ്പിക്കണമെന്നും ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. ജില്ല പോലിസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ എസ് നസിയ, വരണാധികാരികള്‍, ഉപവരാണിധികാരികള്‍, പോലിസ് ഉദ്യോഗ്സഥര്‍, തിരഞ്ഞെടുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...