സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാൻ തമിഴ്നാട് ; മുന്നോക്ക സംവരണം നടപ്പാക്കില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം (ഇഡബ്ല്യൂഎസ്) ഏർപ്പെടുത്തിയ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. 3:2 ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്. ഇഡബ്ല്യൂഎസ് സംവരണം ‘സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്, നീതി നയത്തിന് വിരുദ്ധമാണ്’ എന്നാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അഭിപ്രായം. ഈ ഉത്തരവ് പാവപ്പെട്ടവരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നായതിനാൽ 103-ാം ഭരണഘടനാ ഭേദഗതി തള്ളണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ സാമൂഹിക നീതിയെയും സമത്വത്തെയും കുറിച്ച് ശക്തമായ വാദങ്ങൾ ഉന്നയിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഓരോ പാർട്ടിയിൽ നിന്നും രണ്ട് പ്രതിനിധികളെ ക്ഷണിച്ചിരുന്നു. എല്ലാ നിയമസഭാ കക്ഷി നേതാക്കൾക്കും ഈ വിഷയത്തിൽ സ്റ്റാലിൻ കത്തെഴുതുകയും ചെയ്തിരുന്നു. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും യോഗം ബഹിഷ്‌കരിച്ചു. അതേസമയം തമിഴ്നാട്ടിൽ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....