Thursday, December 12, 2024 6:27 am

അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്, അതീവ ജാഗ്രതയിൽ തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോട ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ തെക്ക്-കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്ക്-കിഴക്കുമായാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിരുന്നു. നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്ന റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം തുടങ്ങി കോൺഗ്രസ്

0
പാലക്കാട് : പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം...

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

0
വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്...

പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ വിമതരുടെ ശ്രമം വിജയത്തിലേക്ക്

0
ദമാസ്കസ് : സിറിയയിൽ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ...

രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

0
പാലക്കാട് : പാലക്കാട് വാളയാ൪ ടോൾ പ്ലാസയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ...