തമിഴ്നാട് തെങ്കാശി പാളയം സ്വദേശിക്ക് ട്രയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പാലരുവി എക്സ് പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്ക് (53) ട്രയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്. അരക്ക് താഴേക്കാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു.

സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കാണ് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി. തുടര്‍ന്ന് ട്രയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കറുപ്പു സ്വാമിക്ക് വയറിന്‍റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...