ബസിനുള്ളിൽ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യാത്രക്കാരിയുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. പള്ളിക്കര- എറണാകുളം റൂട്ടില്‍ ഓടുന്ന ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് ചെന്നൈ എംഒആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കരുതിയ 17000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നു മോഷ്ടിക്കപ്പെട്ടത്. മറ്റൊരു സ്ത്രീയുടെ ബാഗില്‍ നിന്ന് 1000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേര്‍ന്ന് കൈയും മുഖവും അനക്കാന്‍ പറ്റാത്ത വിധത്തില്‍ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത ശേഷമാണ് ഇവര്‍ സിബ് തുറന്ന് മോഷണം നടത്തുന്നത്.

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐഎംജി ജങ്ഷന് അടുത്ത് നിര്‍ത്തുകയായിരുന്നു. ബസ് നിര്‍ത്തിയ ഉടന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രിയയെ നാട്ടുകാരും വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളും ചേര്‍ന്നാണ് പിടികൂടിയത്. പ്രിയയുടെ പക്കല്‍ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടെ ബാക്കിയുള്ള മോഷ്ടാക്കള്‍ പണവുമായി കടന്നുകളഞ്ഞു. സ്ഥലത്തുനിന്ന് രക്ഷെപെട്ട ബാക്കി പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...