രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാട് നടപടി അംഗീകരിക്കാനാകില്ല : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍നിന്ന് രാത്രി വെള്ളമൊഴുക്കി വിടുന്ന തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ എട്ടെണ്ണവും അടച്ചു. നിലവില്‍ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവും 900 ഘനയടിയായി കുറച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....