തമിഴ് സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നെെ: തമിഴ് സീരിയല്‍ താരം വി.ജെ.ചിത്ര ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ആത്മഹത്യ നടന്നിരിക്കുന്നത്. 29 വയസ്സായിരുന്നു താരത്തിന്.

വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യന്‍ സ്റ്റോര്‍സ്’ എന്ന സീരിയലില്‍ ‘മുല്ല’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലര്‍ച്ചെ 2.30 നാണ് താരം ഹോട്ടല്‍ മുറിയിലെത്തിയത്.

സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും പറയുകയുണ്ടായി. എന്നാല്‍ അതേസമയം, കുളിക്കാന്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഹേമന്ത് വാതിലില്‍ മുട്ടി നോക്കിയെങ്കിലും വാതില്‍ തുറന്നില്ല.

ചിത്ര വാതില്‍ തുറക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് മുറിയുടെ മറ്റൊരു താക്കോല്‍ വാങ്ങി ഹേമന്ത് വാതില്‍ തുറന്നു നോക്കുകയുണ്ടായി. റൂമിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചിത്രയെ കാണുകയാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...