Thursday, July 3, 2025 4:06 pm

തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന 3,000ത്തോളം തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്ക. വിദേശകാര്യമന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടു നല്‍കുമെന്ന് ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥികളെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കും.

അഭയാര്‍ത്ഥികളുടെ തിരിച്ചുവരവും അനുരഞ്ജന ശ്രമങ്ങളും പ്രധാനമാണെന്നും ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണെന്നും ദിനേശ് ഗുണവര്‍ധന പറഞ്ഞു. ധാരണയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ 90,000 ശ്രീലങ്കന്‍ വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. 30,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...