ചെന്നൈ: തമിഴ്നാട്ടില്‍ 320 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 276 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വന്നപ്പോഴാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നത്. അതേസമയം രോഗലക്ഷണങ്ങളുള്ള പോലീസ് ഉദ്യോഗസ്ഥരോട് അടുത്തുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവ് ആയവരെ ഐഐടി മദ്രാസ് കാമ്പസിലെ പ്രത്യേക ക്വാറന്റൈന് കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ 320 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
RECENT NEWS
Advertisment