ക്ഷേത്ര സന്ദർശനത്തിനുശേഷം കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം. തൂത്തുക്കുടി തിട്ടൻകുളം സ്വദേശിനിയായ അനിത (29)യാണ് മരിച്ചത്. അടുത്തിടെയായിരുന്നു അനിതയും സുരേഷും വിവാഹിതരായത്. ഗൾഫിൽ ജോലി ചെയ്യുന്ന സുരേഷ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് ഇരുവരും കുടുംബത്തോടൊപ്പം വിനോദയാത്ര പോയത്. യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. മലമുകളിൽ കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അനിതയുടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കലുഗശാലമൂർത്തി ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് ദമ്പതികൾ ദർശനത്തിനായി എത്തിയത്. ക്ഷേത്രസന്ദർശനത്തിനുശേഷം ദമ്പതികൾ കുരങ്ങുകൾക്ക് പഴങ്ങൾ കൊടുത്തു.

ഇതിനിടെ കുരങ്ങുകൾ യുവതിയുടെ ചുറ്റും കൂടി. പരിഭ്രാന്തിയായ യുവതി കാൽവഴുതി മലയുടെ മുകളിൽ നിന്ന് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചെന്നാണ് വിവരം. അഗ്നിശമന സേനയെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവദമ്പതികളുടെ ജീവിതം ആരംഭിച്ചിട്ട് ദിവസങ്ങൾക്കകം ഉണ്ടായ ഈ ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുക്കെറ്റ്-ഡൽഹി വിമാനം താഴേക്കുപതിച്ച സംഭവം ; എയർ ഇന്ത്യ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച്...

0
ന്യൂഡൽഹി : എയർഇന്ത്യയുടെ ഫുക്കെറ്റ്-ഡൽഹി വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക്...

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...