‘തങ്കലാന്‍’ റിലീസ് നീട്ടി ; ആരാധകര്‍ ഇനിയും കാത്തിരിക്കണം

For full experience, Download our mobile application:
Get it on Google Play

തന്റെ ഓരോ കഥാപാത്രങ്ങളെയും വളരെ വ്യത്യസ്തമായി സ്‌ക്രീനില്‍ എത്തിച്ച താരമാണ് വിക്രം. കഥാപാത്രത്തിനായി ലുക്കില്‍ ഒരുപാട് മേക്കോവര്‍ വിക്രം നടത്തിയിട്ടുമുണ്ട്. തന്റെ ശരീരത്തെ ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രമേല്‍ സമര്‍പ്പിക്കുന്ന മറ്റൊരു താരം വേറെയുണ്ടാകില്ല.
പാ രഞ്ജിത്ത് ചിത്രം ‘തങ്കലാനി’ല്‍ വളരെ വ്യത്യസ്തമായ ലുക്ക് കൊണ്ട് വിക്രം ശ്രദ്ധ നേടിയിരുന്നു. പ്രഖ്യാപന നാള്‍ മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചര്‍ച്ചയാവാനുള്ള പ്രധാന കാരണം. എന്നാല്‍ തങ്കലാന്റെ പുതിയ അപ്ഡേറ്റ് സിനിമാപ്രേമികളെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. വിക്രമിന്റെ 61-ാമത്തെ സിനിമയായ തങ്കലാന്‍ 2021 ല്‍ ആയിരുന്നു പ്രഖ്യാപിച്ചത്. 2022 ഒക്ടോബറില്‍ ആയിരുന്നു തങ്കലാന്‍ എന്ന ടൈറ്റില്‍ പുറത്തുവിട്ടത്.

ചെന്നൈ, ആന്ധ്ര പ്രദേശ്, മധുരൈ, കര്‍ണാടക എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. 2023ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഈ വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്യും എന്നായിരുന്നു വിവരം. എന്നാല്‍ സിനിമയുടെ തിയേറ്റര്‍ റിലീസിന് മുമ്പ് ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആഗ്രഹം. ഇതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീട്ടിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രം ഏപ്രിലില്‍ അല്ലെങ്കില്‍ ജൂണിലോ ജൂലൈയിലോ ആകും തിയേറ്ററുകളില്‍ എത്തുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍. വിക്രം ആരാധകരേയും സിനിമാപ്രേമികളേയും പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും നല്‍കിയത്.

കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മേക്കിംഗ് വീഡിയോ നേരത്തേ പുറത്തിറക്കിയിരുന്നു. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. റീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...