പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ടാങ്കർ ലോറി മറിഞ്ഞു : ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഉതിമൂട്: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയകലുങ്കിന് സമീപം കാറും പെട്രോളിയം ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിന് നടുവിൽ മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം തെറ്റിവന്ന കാർ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. സംഭവസ്ഥലത്തെത്തിയ അഗ്നിശമശ സേനയും പോലീസും ചേര്‍ന്ന് ഗതാഗത തടസം നീക്കി.

മറിഞ്ഞ ലോറി ഇന്ധനം ശേഖരിക്കാന്‍ പോവുകയായിരുന്നതിനാല്‍ കാലി ആയിരുന്നു.ഇതിനാല്‍ ഇന്ധനച്ചോർച്ച പോലുള്ള വലിയ അപകടങ്ങൾ ഒഴിവാക്കാനായി. റാന്നി ഭാഗത്തു നിന്നുമെത്തിയ കാറും പത്തനംതിട്ട ഭാഗത്തു നിന്നുമെത്തിയ ലോറിയുമാണ് ഇടിച്ചത്. വേനൽക്കാലത്തെ ഉച്ചസമയങ്ങളിലുള്ള ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം അനുഭവപ്പെട്ടാൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി നിർത്തി വിശ്രമിക്കേണ്ടത് അത്യാവശ്യമാണെങ്കിലും പലരും ഇത് പാലിക്കാത്തതാണ് അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...