കോട്ടയം : തണ്ണീർമുക്കം ബണ്ട് ഈ മാസം 15 ന് അടക്കാൻ തീരുമാനിച്ചതോടെ എതിർപ്പുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. ഉപ്പുവെള്ളം കയാറാതിരിക്കാൻ താത്ക്കാലിക തടയണകൾ നിർമ്മിക്കാതെ ബണ്ട് അടക്കുന്നത് മീനച്ചിലാറ്റിലെ കുടിവെള്ളസ്രോതസുകളെ മലിനമാക്കിയേക്കും. എല്ലാ വർഷവും ഡിസംബർ 15 ന് അടച്ച് മാർച്ച് 15 നാണ് ബണ്ട് തുറക്കുക. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽകൃഷിയുമായി ബന്ധപ്പെട്ട് പലപ്പോഴും ബണ്ട് തുറക്കുന്ന തീയതികളിൽ മാറ്റം വരും. ഈ വർഷം കൃത്യദിവസം അടക്കാൻ ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിൽ കൃഷി, ഫിഷറീസ്, ഇറിഗേഷൻ മെക്കാനിക്കൽ വകുപ്പ് മേധാവികൾ, കർഷക പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ചേർന്ന യോഗമാണ് തീരുമാനിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി മഴ ശക്തമായി ഒഴുക്കുണ്ടായതോടെ വേലിയേറ്റ സമയത്ത് ഉപ്പിന്‍റെ സാന്ദ്രത വെള്ളത്തിൽ കൂടി വന്നതും കൊയ്ത്ത് ഏതാണ്ട് പൂർത്തിയായതുമാണ് ബണ്ട് കൃത്യമായി അടക്കാൻ കാരണമായത്. വേമ്പനാട്ടുകായലിലെ നീരൊഴുക്കു തടസപ്പെടുത്തി തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ താഴ്ത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഷട്ടർ താഴ്ത്തുന്നതോടെ കോട്ടയം, ചങ്ങനാശേരി, വൈക്കം, ചേർത്തല താലൂക്കുകളിലെ തീരപ്രദേശങ്ങളിൽ വേലിയേറ്റ സാദ്ധ്യതയുണ്ട്. കായലിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ആറായിരത്തിലേറെ മത്സ്യ – കക്കാ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]