പ്രിജേഷിനെ കൊലപ്പെടുത്തിയത് ഫോണിലെ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ ; 2 പേർ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : തൃക്കരിപ്പൂർ വയലോടിയിലെ മർനാടിയൻ പ്രിജേഷിനെ(34) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശികളായ എം ഷൗക്കത്ത്(26), മുഹമ്മദ് യൂനുസ് (27) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്ന് പ്രതികളെ പിടി കൂടാനുള്ള വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ശനിയാഴ്ച വൈകിട്ട് ബന്ധുക്കൾക്കൊപ്പം എത്തി ചന്തേര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് പ്രാഥമിക തെളിവുകൾ ശേഖരിക്കും.

ഞായറാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കും. രണ്ടു പ്രതികൾ കൂടി അറസ്റ്റിലായതോടെ ഇനി കേസിൽ പിടികൂടാൻ ഉള്ളത് ഒരാൾ മാത്രമാണ്. നേരത്തെ പിടികൂടിയ മൂന്ന് പ്രതികളും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇവർ കൊലപാതകത്തിൽ നേരിട്ട് പങ്കാളിത്തമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. മറ്റു മൂന്നു പ്രതികൾ ഇവരെ സഹായിച്ചവരാണ്. സംഭവം നടന്നു ഒരാഴ്ചകം ഒരാൾ ഒഴികെ ബാക്കിയെല്ലാം പ്രതികളെയും പിടികൂടാൻ കഴിഞ്ഞത് അന്വേഷണസംഘത്തിന്‍റെ മികവാണ്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ചന്തേര സി ഐ പി നാരായണൻ, എസ് ഐ എം വി ശ്രീദാസ് എന്നിവരാണ് കൊലപാതക അന്വേഷണസംഘത്തിലുള്ളത്. പ്രിജേഷിന്‍റെ മരണകാരണം ആന്തരികാവയവങ്ങളിലെ അമിത രക്തസ്രാവം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിറക് കൊള്ളി കൊണ്ടു ശരീരത്തിനേറ്റ അടിയിൽ ഹൃദയ ധമനി പൊട്ടിയതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

തലയ്ക്കോ ജനനേന്ദ്രീയത്തിനോ ആഘാതമില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഒന്നാം പ്രതി ചേർക്കപ്പെട്ട മുഹമ്മദ് ഷഹബാസിൽ നിന്നു കണ്ടെടുത്ത പ്രിജേഷിന്‍റെ ഫോണിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ഫോണിലുള്ള ദൃശ്യം പ്രചരിക്കാതിരിക്കാൻ വേണ്ടിയാണ് ഫോൺ ഒളിപ്പിച്ചതെന്ന് ഷഹബാസ് പോലീസിനോടു സമ്മതിച്ചു. കഴിഞ്ഞ ഒരു വർഷത്തിനകം വിളിച്ചതും വന്നതുമായ ഫോൺ കോളുകളുടെ രേഖകൾ സൈബർ വിഭാഗത്തിന്‍റെ സഹായത്തോടെ പരിശോധിച്ചിരുന്നു.

ഡിസംബർ അഞ്ചിന് രാവിലെയാണ് പ്രജേഷിന്‍റെ മൃതദേഹം വീടിനടുത്തുള്ള പറമ്പിൽ കണ്ടെത്തിയത്. നിർത്തിയിട്ട സ്വന്തം ബൈക്കിനു സമീപത്താണ് പരിക്കേറ്റ നിലയിൽ മൃതദേഹം സഹോദരൻ പ്രജീഷ് കണ്ടെത്തിയത്. ഡിസംബർ നാലിന് രാത്രി ഒരു ഫോൺകോൾ വന്നതിനെ തുടർന്നു വീട്ടിൽ നിന്ന് പോയിരുന്നു. രാത്രി12 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയ നിലയിൽ ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...